Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Chess Tournament

America

കേ​ര​ള​സ​മാ​ജം ഓ​ഫ് സൗ​ത്ത് ഫ്ലോ​റി​ഡ സം​ഘ​ടി​പ്പി​ച്ച ചെ​സ് ടൂ​ർ​ണ​മെ​ന്‍റും ചീ​ട്ടു​ക​ളി മ​ത്സ​ര​വും വി​ജ​യ​മാ​യി

സൗ​ത്ത് ഫ്ലോ​റി​ഡ: കേ​ര​ള​സ​മാ​ജം ഓ​ഫ് സൗ​ത്ത് ഫ്ലോ​റി​ഡ​യു​ടെ ഈ ​വ​ർ​ഷ​ത്തെ ചെ​സ് ടൂ​ർ​ണ​മെ​ന്‍റും ചീ​ട്ടു​ക​ളി മ​ത്സ​ര​വും വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ പ​രി​പാ​ടി​ക​ളു​മാ​യി ന​ട​ന്നു. രാ​വി​ലെ 9.30ന് ​ആ​രം​ഭി​ച്ച പ​രി​പാ​ടി​ക​ൾ രാ​ത്രി 9.30 വ​രെ നീ​ണ്ടു​നി​ന്നു.

ടൗ​ൺ ഓ​ഫ് ഡേ​വി​യി​ലെ ക്നാ​നാ​യ ക​ത്തോ​ലി​ക്ക ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ലാ​യി​രു​ന്നു ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്. രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് മൂ​ന്ന് വ​രെ ചെ​സ് മ​ത്സ​ര​വും വൈ​കു​ന്നേ​രം 3.30 മു​ത​ൽ 6.30 വ​രെ ചീ​ട്ടു​ക​ളി മ​ത്സ​ര​വും ന​ട​ന്നു.

തു​ട​ർ​ന്ന് സം​ഗീ​ത​നൃ​ത്ത പ​രി​പാ​ടി​ക​ളും യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക വി​നോ​ദ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളി​ലൂ​ടെ സ​മൂ​ഹ​ത്തി​ന് ഒ​രു സ​മ്പൂ​ർ​ണ ആ​ഘോ​ഷം സ​മ്മാ​നി​ക്കാ​ൻ സം​ഘാ​ട​ക​ർ​ക്കാ​യി.

ഡേ​വി മേ​യ​റാ​യ ജൂ​ഡി പോ​ൾ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത​ത് പ​രി​പാ​ടി​ക്ക് കൂ​ടു​ത​ൽ മാ​റ്റു​കൂ​ട്ടി. അ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​നും പി​ന്തു​ണ​യ്ക്കും കേ​ര​ള​സ​മാ​ജം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

കേ​ര​ള​സ​മാ​ജ​ത്തി​ന്‍റെ മെ​ഗാ സ്പോ​ൺ​സ​ർ​മാ​രാ​യ ​ജോ​ൺ ടൈ​റ്റ​സും ​ജോ​സ് തോ​മ​സ് സിപിഎ​യും പ​രി​പാ​ടി​യി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്ത​ത് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ മി​ഴി​വേ​കി. ചീ​ട്ടു​ക​ളി മ​ത്സ​ര​ത്തി​ന്റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ​ജോ​ൺ ടൈ​റ്റ​സ് നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള​സ​മാ​ജ​ത്തി​ന്‍റെ 2026-ലെ ​ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ ഔ​ദ്യോ​ഗി​ക നാ​മ​മാ​യ "ക​ല​ഞ്ചി​യം 2026' മെ​ഗാ സ്പോ​ൺ​സ​റാ​യ ​ജോ​സ് തോ​മ​സ് പ്ര​ഖ്യാ​പി​ച്ചു. ഈ ​പ​രി​പാ​ടി​യു​ടെ മു​ഖ്യ സ്പോ​ൺ​സ​റാ​യി​രു​ന്നു ​ജെ​റെ​മി ക​രേ​ട​ൻ.

അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യെ​യും സ​മൂ​ഹ​ത്തോ​ടു​ള്ള പി​ന്തു​ണ​യെ​യും കേ​ര​ള​സ​മാ​ജം പ്ര​ത്യേ​കം അ​നു​സ്മ​രി​ച്ചു.

ര​ണ്ടു​ത​വ​ണ കേ​ര​ള സം​സ്ഥാ​ന ചാ​മ്പ്യ​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ചെ​സ് താ​ര​ങ്ങ​ളി​ലൊ​രാ​ളും FIDE Rated ചെ​സ് ചാ​മ്പ്യ​നു​മാ​യ നി​കു​ൽ സ​ന​ൽ പ​ങ്കെ​ടു​ത്ത​ത് പ​രി​പാ​ടി​ക്ക് വ​ലി​യ പ്രാ​ധാ​ന്യ​വും അ​ഭി​മാ​ന​ക​ര​മാ​യ അം​ഗീ​കാ​ര​വും ന​ൽ​കി.

നി​കു​ൽ സ​ന​ൽ ന​ട​ത്തി​യ Simultaneous Chess Session - ഒ​രേ​സ​മ​യം പ​ത്ത് മ​ത്സ​രാ​ർ​ഥി​ക​ളു​മാ​യി മ​ത്സ​രി​ച്ച് വി​ജ​യി​ക്കു​ന്ന അ​പൂ​ർ​വ പ്ര​ക​ട​നം, ടൂ​ർ​ണ​മെ​ന്‍റിന്‍റെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​വും ആ​വേ​ശ​ക​ര​വു​മാ​യ ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​യി മാ​റി.

പ​ത്ത് വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രു​ടെ മ​ത്സ​ര​വി​ഭാ​ഗ​ത്തി​ൽ സി​ദ്ധാ​ർ​ഥ് നി​കു​ൽ ചാ​മ്പ്യ​നാ​യ​പ്പോ​ൾ, പ​ത്ത് വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ൽ ശി​വ ദീ​പ​ക് ഒ​ന്നാം സ​മ്മാ​നം നേ​ടി.

വി​ജ​യി​ക​ളാ​യ ഇ​രു​വ​ർ​ക്കും ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റും ​ജോ​ൺ ടൈ​റ്റ​സ് സ​മ്മാ​നി​ച്ചു.

 

Latest News

Corehub Up